ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടിൽ എത്തിച്ചു. വികാരനിർഭരമായ നിമിഷങ്ങളാണ് വീട്ടിൽ കാണാൻ ഇടയാക്കുന്നത്. അവസാനമായി ഒരുനോക്ക് കാണാൻ നൂറു കണക്കിന് പേരാണ് എത്തിയത്.