നെൽകർഷകർക്ക് റോയൽറ്റി നൽകാനുള്ള തീരുമാനം സ്വാഗതാർഹമെങ്കിലും കൂടുതൽ പദ്ധതികളില്ലാത്തത് നിരാശപ്പെടുത്തുന്നതായി കർഷകർ. നെല്ല് സംഭരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കാര്യക്ഷമമായ പ്രഖ്യാപനങ്ങളില്ലെന്നാണ് കർഷകരുടെ പരാതി. കർഷക പെൻഷൻ കൂടുതൽ വർധിപ്പിക്കണമെന്നും കർഷകർ പറയുന്നു.