ഇത് പുത്തുമലയ്ക്ക് കടച്ചിക്കുന്നിന്റെ സ്നേഹം.പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമ്പോൾ മറന്നു കൂടാത്ത പേരാണ് കടച്ചിക്കുന്ന് കൂട്ടായ്മ. തിരച്ചിലിനിറങ്ങുന്നവർക്ക് ഭക്ഷണം ഉറപ്പാക്കുന്നത് അവരാണ്. അപകടമുണ്ടായി രണ്ടാം ദിവസം മുതൽ തുടങ്ങിയതാണ് ഭക്ഷണവിതരണം.