മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79 ാം പിറന്നാള്‍. രോഗബാധിതനായി ആലുവ ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കുകയാണ് അദ്ദേഹം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാൾ. പ്രവർത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചു. നടൻ മമ്മൂട്ടി ഗസ്റ്റ് ഹൗസിലെത്തി അദ്ദേഹത്തിന് ആശംസകൾ നേർന്നു