പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. നൂറ് രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്താൽ അമ്പതിനായിരം രൂപ ദുരിതാശ്വാസമായി ലഭിക്കും എന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ്. കൊട്ടാരക്കര മൈലത്ത് ഉള്ള കേംബ്രിഡ്‍ജ് കംപ്യൂട്ടർ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.