പാലാരിവട്ടംപാലം അഴിമതി വിശദീകരിക്കാൻ ഹൈക്കോടതി കൂട്ടുപിടിച്ചത് വര്‍ഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കെ.ജി.ജോര്‍ജ് ചിത്രം പഞ്ചവടിപ്പാലമാണ്. അഴിമതി വിഷയമായ ആക്ഷേപഹാസ്യ സിനിമ കാൽ നൂറ്റാണ്ടിനിപ്പുറവും ജനമനസ്സിൽ നിൽക്കുന്നതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന് സംഭാഷണമെഴുതിയ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്