പാക് ആക്രമണത്തിന്റെ തെളിവുകൾ പുറഫത്തുവിട്ട് ഇന്ത്യൻ സേനമേധാവികളുടെ സംയുക്തപത്രസമ്മേളനം. ഫെബ്രുവരി 27ന് പാകിസ്ഥാന്റെ വൻ പോർ വിമാന വ്യൂഹം കടന്നുവന്നു. പാക് മിസൈലിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ പ്രദേശത്ത് കണ്ടെടുത്തു. ഇതിലൂടെ പാക് f16 സാന്നിധ്യം ഉറപ്പായതാണ്. മിസൈലിന്റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. നിലവിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന തയ്യാറാണെന്ന് വാർത്താസമ്മേളനത്തിൽ പറയുന്നു. കരസേന മേജർ ജനറൽ സുരേന്ദർ സിംഗ് മഹൽ, നാവിക സേന റിയർ അഡ്മിറൽ ഡി എസ് ഗുജ്റാൾ, വ്യോമസേന എയർ വൈസ് മാർഷൽ ആർജികെ കപൂർ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.