വയനാട് തലപ്പുഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പുഴ മക്കിമലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മക്കിമല സ്വദേശികളായ റാണി (53) ശ്രീലത (45) സന്ധ്യ (20) ബിന്‍സി (26)വിസ്മയ (12) ജീപ്പ് ഡ്രൈവര്‍ പത്മരാജ് (35) എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.