കോഴിക്കോട് കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ DYFI നേതാവായ ഭർത്താവിനൊപ്പം ജീവിക്കാൻ യുവതിക്ക് കോടതി അനുമതി നൽകി. DYFI നേതാവ് ഷെജിനുമായി പ്രണയത്തിലായിരുന്നു എന്നും കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞിരുന്നു എന്നുമുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. ലൗ ജിഹാദെന്ന് ആരോപിച്ച് ചില വിശ്വാസികൾ ഇതിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.