കള്ളവോട്ട് നടന്നെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന തെളിവുകളെന്ന് കെ.സുധാകരൻ.ഇക്കാര്യത്തിൽ നിയമയുദ്ധത്തിന് തയ്യാറാകും. കള്ളവോട്ടില്ലാതെ കണ്ണൂരിൽ ജയിക്കാൻ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന്റെ മണ്ഡലത്തിൽ പോലും കള്ളവോട്ട് നടന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.