സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദർശനത്തിനായി തലശ്ശേരിയിൽ എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. കോടിയേരിയുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ടൗണ്‍ ഹാളിലേക്ക് എത്തിയ കോടിയേരിയുടെ ഭാര്യ വിനോദിനി വിങ്ങിപ്പൊട്ടി തളർന്നുവീണു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകിയെത്തുന്നത്.