രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത നിയമസഭയാകാൻ കേരള നിയമസഭ ഒരുങ്ങുന്നു. നിയമസഭ നടപടി ക്രമങ്ങൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആണ് കൈമാറിയിരിക്കുന്നത്. പദ്ധതി പൂർത്തിയാക്കുന്നതോടെ പ്രിൻറിങ് ചാർജിൽ അടക്കം വൻ സാമ്പത്തിക നേട്ടം ഉണ്ടാകും എന്നാണ് പ്രതീക്ഷ