കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിൽ വിശദീകരണവുമായി കിഫ്ബി. പദ്ധതികളിലെ മെല്ലെ പോക്കിനെതിരേ ഭരണപക്ഷ എംഎൽഎമാരായ കെ ബി ഗണേഷ് കുമാറും എ എൻ ഷംസീറും രംഗത്ത് വന്നിരുന്നു. തന്റെ മണ്ഡലത്തിലെ 4 റോഡുകൾ ഇപ്പോഴും പണി തീർന്നിട്ടില്ലെന്നും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന PWD എഞ്ചിനീയർമാരുള്ളപ്പോൾ എന്തിനാണ് കൺസൾട്ടന്റുമാരെന്നും ഗണേഷ് കുമാർ ചോദിച്ചു.