മാവോയിസ്റ്റ് , മുസ്‌ലിം തീവ്രവാദ വിഷയങ്ങളിൽ കൂടുതൽ വിശദീകരണങ്ങളുമായി സിപിഎം. തീവ്രവാദികൾ പാർട്ടിക്കുള്ളിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ 'ദേശാഭിമാനി' ലേഖനത്തിൽ വ്യക്തമാക്കി. വിദ്യാർഥികൾക്കെതിരെ ചുമത്തിയ യുഎപിഎ സർക്കാരിന് മുന്നിലെത്തുമ്പോൾ പിൻവലിക്കും. കാന്തപുരം സുന്നി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ എഴുതിയ ലേഖനത്തിൽ എൻ ഡി എഫിന്റെ മനുഷ്യാവകാശ നേതാക്കൾ മാവോയിസ്റ്റ് ബന്ധമുള്ളവർ ആണെന്ന നിലപാട് ആവർത്തിച്ചു.