ബന്ധുനിയമന വിവാദത്തിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത റിപ്പോർട്ട് റദ്ദ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.