കേരളം വിധിയെഴുതി തുടങ്ങി. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. കൃത്യം ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. അതിരാവിലെ തന്നെ പോളിങ് ബൂത്തിൽ വോട്ടർമാർ എത്തി തുടങ്ങിയിരുന്നു. സ്ഥാനാർഥികളും പ്രമുഖരും അടക്കമുള്ളവർ രാവിലെ തന്നെ വിവിധ ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം വിനിയോഗിച്ചു.