മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിൽ കർഷകർ നടത്തിയ ലോംഗ് മാര്‍ച്ച് അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എഴുതി നല്‍കിയത് കൊണ്ടായില്ലെന്നും കർഷകരെ രക്ഷിക്കാൻ ആത്മാർത്ഥമായ നടപടികൾ ഉണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു