പാലാ എംഎൽഎ സ്ഥാനം താൻ രാജിവയ്ക്കില്ലെന്ന് മാണി സി കാപ്പൻ. പുതിയ പാർട്ടി രുപീകരിക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും യുഡിഎഫിൽ ഘടക കക്ഷിയായി മാത്രമേ തുടരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. അല്പസമയത്തിനകം പാലായിൽ എത്തിച്ചേരുന്ന ഐശ്വര്യ കേരള യാത്രയുടെ ചടങ്ങിൽ വച്ച് മാണി സി കാപ്പനും ഒപ്പമുള്ളവരും യുഡിഎഫിൽ ചേരും. അതേസമയം കാപ്പനെതിരെ അച്ചടക്കലംഘനത്തിന് നടപടി എടുക്കുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.