അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ടവർക്ക് മാവോയിസ്റ്റ് നേതാവ് ദീപക് പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടൊപ്പം വിവിധ ഭൂപ്രകൃതികളിൽ ആക്രമണങ്ങൾ നടത്തേണ്ടത് എങ്ങനെയാണെന്ന് വിശദീകരിയ്ക്കുന്ന മാവോയിസ്റ്റ് കുറിപ്പും പൊലീസിന് ലഭിച്ചു.