അതേസമയം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ തോറ്റ കുട്ടിയെ ജയിപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ ടി ജലീൽ പ്രതികരിച്ചു. യൂണിവേഴ്സിറ്റി നടത്തിയ അദാലത്തിൽ മികച്ച മാർക്ക് വാങ്ങിയ കുട്ടിയായത് കൊണ്ടാണ് ജയിപ്പിച്ചത്. പുനർ മൂല്യനിർണയം നടത്തിയത് വിദഗ്ധരായ അധ്യാപകരാണെന്നും മന്ത്രി പ്രതികരിച്ചു.