സഞ്ചാരികളുടെ പറുദീസയായ രാജമല ദേശീയോദ്യാനം 31ന് അടക്കുമെന്ന് അധികൃതർ. വരയാടുകളുടെ പ്രജനനകാലം അടുത്തതോടെയാണ് പാർക്ക് അടക്കാൻ തീരുമാനിച്ചത്. ദേശീയോദ്യാനത്തിലെ വനത്തിനുള്ളിൽ മൂന്ന് കുട്ടികൾ പിറന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.