തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ദീപം തെളിയിക്കൽ ആഘോഷവുമായി സിപിഎം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലും പാർട്ടി ഓഫീസുകളിലുമാണ് ആഘോഷം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിളക്ക് കത്തിച്ചും, പടക്കം പൊട്ടിച്ചും ആണ് ഇടതുമുന്നണി വിജയാഘോഷം.