പ്രതിപക്ഷം കഴിഞ്ഞ 5 വർഷം പ്രതിപക്ഷ ധർമ്മം ഭംഗിയായി നിറവേറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ സസൂഷ്‌മം പരിശോധിക്കുകയും, പല കാര്യങ്ങളും സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.