മലമ്പുഴ കൂർബാച്ചിമലയിൽ കുടുങ്ങിയ യുവാവിന് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം എത്തിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയായിരിക്കുന്നു. ഏകദേശം 40 മണിക്കൂറോളമായി ഭക്ഷണവും വെള്ളവും ഇല്ലാതെ യുവാവ് കഴിയുകയാണ്. യുവാവിനെ രക്ഷപ്പെടുത്താൻ പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ കരസേനയുടെ സഹായം തേടിയിരിക്കുകയാണ് സർക്കാർ ഇപ്പോൾ. സേന രാത്രി തന്നെ സ്ഥലത്തെത്തും.