പെരിയ ഇരട്ടകൊലപാതകം സിബിഐ അന്വേഷിക്കണം എന്ന ഹൈക്കോടതി ഉത്തരവ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും പ്രധാന ചർച്ചയാവും. കൊലപാതകം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന ആരോപണം വീണ്ടും സജീവമാക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ആണ് യുഡിഎഫ് ശ്രമം