പാർട്ടിയിൽ ഇരട്ട നീതിയാണെന്നും കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്നും കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ്.കെ.മാണിയെ രാജ്യസഭയിലേക്ക് നിശ്ചയിച്ചത് പാർലമെന്ററി പാർട്ടി ആയിരുന്നു. ലോക് സഭ സ്ഥാനാർഥി സംബന്ധിച്ച് പാർലമെന്ററി പാർട്ടിയിൽ മറ്റൊരു പേരും ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു