വിഴിഞ്ഞത്ത് ആസൂത്രിതമായ ആക്രമണമാണ് പൊലീസുകാർക്കെതിരെ നടന്നതെന്ന് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം എസ് ഐ ലിജോ പി മണി. സിമൻറ് കട്ട കാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാൻ സമരാനുകൂലികൾ ഒരു മണിക്കൂർ സ്റ്റേഷൻ ഉപരോധിച്ചെന്നും, അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എസ് ഐ ന്യൂസ് 18 നോട് പറഞ്ഞു.