മേയറുടെ ഔദ്യോഗിക വാഹനത്തില്‍ നഗരസഭ ആസ്ഥാനത്ത് വി കെ പ്രശാന്ത് എത്തി. നഗരസഭാ കവാടത്തില്‍ പ്രശാന്തിനെ സ്വീകരിക്കാനുളള തിക്കി തിരക്ക്... പുച്ചെണ്ടുകളും പൊന്നാടകളുമായി സ്വീകരണം.. അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളി...മേയര്‍ സ്ഥാനം രാജിവയ്ക്കാനെത്തിയതാണ് വികെ പ്രശാന്ത്. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒന്നാം നിലയിലെത്തിയപ്പോഴാണ് ഡഫേദാര്‍ മോഹനനെ കണ്ടത്. മേയറെ കെട്ടിപ്പിടിച്ച് മോഹനന്‍ വിങ്ങിപ്പൊട്ടി.