ഉത്തർപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികൾ ബിജെപി വോട്ട് ഭിന്നിപ്പിക്കുമെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മഹാസഖ്യം.ബിജെപിയും കോൺഗ്രസും ഒരേതൂവൽ പക്ഷികളാണെന്നും ജനങ്ങൾ കൂടെയില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അഖിലേഷ് യാദവും മായാവതിയും വിമർശിച്ചു.ഇതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് വിശദീകരണവുമായി പ്രിയങ്ക തന്നെ രംഗത്തെത്തി.