തന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റംവരെയും പോവുക എന്നത് പ്രതിയുടെ അവകാശമാണെന്ന് സജി നന്ത്യാട്ട്. നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യത മാനിച്ച് ദൃശ്യങ്ങൾ നൽകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാൽ ഇതിനൊപ്പം ദൃശ്യങ്ങൾ കാണാൻ കോടതി ദിലീപിനെയും അഭിഭാഷകനെയും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് കോടതി വിധി തിരിച്ചടിയാണെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല- സജി നന്ത്യാട്ട് പറഞ്ഞു.