ഉപതെരഞ്ഞെടുപ്പുകളിലും സജീവ ചർച്ചയായി ശബരിമല. ശബരിമലയിൽ ആചാരലംഘനം ആര് നടത്തിയാലുമത് ശരിയല്ലെന്ന് മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി ശങ്കർ റൈ. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് കോന്നിയിലെ ഇടതു സ്ഥാനാർഥി കെ യു ജനീഷ് കുമാറും പറഞ്ഞു. ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാനാണ് എന്നായിരുന്നു എന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറിന്റെ പ്രതികരണം