മീനമാസ പൂജകൾക്കായി ശബരിമല തുറന്നു. മേൽശാന്തി സുധീർ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് നട തുറന്നത്.
കൊവിഡ് 19 സുരക്ഷയുടെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ഭക്തജനത്തിരക്കില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് വന്നവരിൽ ഏറെയും.
പതിവ് പൂജകൾ മാത്രമാകും സന്നിധാനത്ത് ഉണ്ടാവുക.പടിപൂജയും അഭിഷേകങ്ങളും ഒഴിവാക്കി.ഈ മാസം പതിനെട്ടിന് നട അടയ്ക്കും