ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്കൂളിലെ സ്റ്റാഫ് റൂം നാട്ടുകാരെത്തി തകര്‍ത്തു. പൂട്ടിക്കിടന്ന സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്ന് ആരോപിച്ച് പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ അകത്തു കയറി. സ്കൂള്‍ പരിസരത്ത് കൂടി നില്‍ക്കുകയായിരുന്ന നാട്ടുകാരാണ് സംഘം ചേര്‍ന്ന് സ്കൂളിനുള്ളിലേക്ക് പ്രവേശിച്ചത്.