വയനാട് ബത്തേരിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പൊതുജന പ്രതിഷേധം ആളിക്കത്തി. സ്കൂളിലേക്കും വയനാട് കളക്ടറേറ്റിലേക്കും വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. വിവിധയിടങ്ങളിൽ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കളക്ടറേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് വലയം ഭേദിച്ച് കള്കടേററ്റിലേക്ക് കടന്ന എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.