കോന്നി , വട്ടിയൂർക്കാവ് തോൽവികൾക്ക് കാരണം സംഘടന തലത്തിലെ വീഴ്ചയെന്ന് ഷാനിമോൾ ഉസ്മാൻ
എം എൽ എ . അരൂരിലേതു പോലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്താൻ കഴിയാതെ
പോയെന്നും ഷാനിമോൾ കുറ്റപ്പെടുത്തി ..അരൂരിൽ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ശരിയായ
പ്രവർത്തനം നടന്നതിന് പിന്നാലെയാണ് പി ടി തോമസിനെ പോലുള്ള മുതിര്ന്ന നേതാക്കൾക്ക് ചാർജ് കൊടുക്കുന്നത്.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനാ സംവിധാനം അരൂരിൽ ഉണ്ടായിരുന്നു.
ന്യൂസ് 18 അസ്സോസിയേറ്റ് എഡിറ്റർ ശരത് ചന്ദ്രനുമായുള്ള "വരികൾക്കിടയിൽ" പരിപാടിയിൽ
സംസാരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ എം എൽ എ. പരിപാടിയുടെ പൂർണ്ണ രൂപം
നാളെ രാവിലെ 08.30 നും രാത്രി 09 നും കാണാം