മയക്കുമരുന്ന് ഉപയോഗിച്ച വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് പോലീസ് പിടിയിൽ. കുമാരപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തു നിന്ന് മെഡിക്കൽ കോളജ് പോലീസാണ് ആറ് വിദ്യാർത്ഥികളെ പിടികൂടിയത്. ലഹരി വസ്തുക്കും സിറിഞ്ചും കണ്ടെടുത്തു. കഞ്ചാവും ഇവരുടെ പക്കലുണ്ടായിരുന്നു. പ്രായപൂർത്തിയാകാത്തവരാണ് പിടിയിലായത്.