തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ദൈവത്തിൻറെ പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്നും സ്ഥാനാർഥിയുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. എന്നാൽ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്