കോഴിക്കോട് യു എ പി എ ചുമത്തി പൊലീസ് അറസ്റ്റു ചെയ്ത താഹ ഫസലിന്റെ വീട്ടിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തു വന്നു. താഹ ഫസൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇത് പൊലീസ് നിർബന്ധിച്ചു വിളിപ്പിച്ചതാണെന്ന് താഹയുടെ മാതാവ് ആരോപിച്ചിരുന്നു.