തെരഞ്ഞെടുപ്പിൽ കോലീബി സഖ്യം എന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി കോൺഗ്രസും ബിജെപിയും. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ദേശീയതലത്തിൽ സിപിഎം - ബിജെപി ധാരണയാണ് ഉള്ളതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ അടക്കം കോൺഗ്രസിന് വോട്ട് മറിച്ച പാരമ്പര്യം ആണ് സിപിഎമ്മിന് ഉള്ളതെന്ന് കുമ്മനം രാജശേഖരനും ആരോപിച്ചു