രാഹുൽഗാന്ധി രാജിവെച്ച ശേഷമുള്ള കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യയോഗം ശനിയാഴ്ച ചേരുമെങ്കിലും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കില്ല എന്ന് സൂചന. ഇടക്കാല അധ്യക്ഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് കമ്മറ്റികൾ പുനസംഘടിപ്പിക്കണം എന്നാണ് നേതാക്കളുടെ പൊതു നിലപാട്