നിലമ്പൂർ ഭൂദാനത്ത് വൻ ഉരുൾപൊട്ടൽ ഉണ്ടായി. മുപ്പതോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 40 പേരെ കാണാനില്ലെന്നും മലപ്പുറം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. പത്തോളം വീടുകൾ മണ്ണിനടിയിലായി. ഏകദേശം നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി.