ലോക്സഭാ തിരഞ്ഞെടുപ്പിൽ വിചാരിച്ച നേട്ടം ഉണ്ടാക്കാൻ ആയില്ല എങ്കിൽ BJP സംസ്ഥാന നേതൃത്വം അഴിച്ചുപണിയാനുള്ള സാധ്യതയേറി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേട്ടം ഉണ്ടാക്കാൻ ആയില്ല എന്ന് സംസ്ഥാന സമിതി രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണിത്. സംഘടന പ്രവര്ത്തനങ്ങൾ ചില മണ്ഡലങ്ങളിലേക്ക് മാത്രം ചുരുങ്ങി എന്നും മറ്റ് മണ്ഡലങ്ങളിലേക്ക് ആവശ്യമായ ഫണ്ടു പോലും ലഭ്യമായില്ല എന്നും സ്ഥാനാര്ഥികൾ അടക്കമുള്ളവർ യോഗത്തില് വിമര്ശനം ഉന്നയിച്ചു.