വിഴിഞ്ഞത് ബൈക്ക് റേസിംഗിനിടെ രണ്ട് മരണം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് എന്നിവരാണ് മരിച്ചത്. ബൈപ്പാസിലായിരുന്നു അപകടം. പ്രദേശത്ത് സ്ഥിരമായി റേസിംഗ് നടക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വൈകിട്ടായിരുന്നു സംഭവം.