തൽക്കാലം തർക്കങ്ങൾ ഇല്ലെന്ന സന്ദേശം അണികൾക്ക് നൽകി പാലായിൽ യു ഡി എഫ് പൊതുസമ്മേളനം. കയ്യടികളോടെ പിജെ ജോസഫിനെ പ്രവർത്തകർ വേദിയിലേക്ക് വരവേറ്റു. യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിനായി വോട്ടഭ്യർത്ഥിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.