കാലടി സർവ്വകലാശാലയിലെ നിയമന വിവാദത്തിൽ വിശദീകരണവുമായി വൈസ് ചാൻസലർ ധർമരാജ് അടാട്ട്. സി പി എമ്മിന്റെ ശുപാർശ കത്ത് ലഭിച്ചിട്ടില്ല. വിഷയ വിദഗ്ദരുടെ ലിസ്റ്റ് സർവ്വകലാശാല ചോർത്തിയിട്ടില്ല. മാർക്ക് ലിസ്റ്റ് കോടതി ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.