ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. അണിയിച്ചൊരുക്കിയ തുറന്ന വാഹനത്തിലാണ് അമിത് ഷായുടെ പ്രചാരണം. തൃപ്പൂണിത്തുറ കിഴക്കേകോട്ട മുതൽ ആരംഭിച്ച റോഡ്ഷോയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അമിത് ഷായുടെ വരവിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പൊരി വെയിലിനെ പോലും വകവയ്ക്കാതെ ആവേശം നിറഞ്ഞ് സ്ഥലത്തെത്തിയത്.