എ വി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ്. വി കെ ശ്രീകണ്ഠൻ എം പി നേരിൽ വന്ന് ഗോപിനാഥിനെ കണ്ടു. തന്റെ ഒപ്പം നിന്ന ആളുകളെ സംരക്ഷിക്കുക എന്ന ആവശ്യം ഗോപിനാഥ് ഉന്നയിച്ചു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ പാർട്ടിയിൽ തുടർന്നിട്ട് കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കെ സുധാകരൻ, കെ സി വേണുഗോപാൽ തുടങ്ങിയവരും ഗോപിനാഥുമായി സംസാരിച്ചിരുന്നു.