വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ വിമർശനവുമായി ടി പത്മനാഭൻ. സിപിഎമ്മിന്റെ ഗൃഹ സന്ദർശനവുമായി ബന്ധപ്പെട്ട് പി ജയരാജൻ അടക്കമുള്ള നേതാക്കൾ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു പ്രതികരണം. 89 വയസ്സുകാരിയോടുള്ള ജോസഫൈന്റെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു എന്നും വാഹനവും മറ്റും കൊടുത്ത് ഇരുത്തിയിരിക്കുന്ന ഒരാൾ എന്ന നിലയിൽ ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു എന്നും ടി പത്മനാഭൻ പറഞ്ഞു.