സംസ്ഥാനവ്യാപകമായി ബിജെപിയുടെ യുവം പരിപാടിക്ക് ബദലൊരുക്കി ഡിവൈഎഫ്ഐ. യങ് ഇന്ത്യ' നരേന്ദ്രമോദിയോട് 100 ചോദ്യങ്ങൾ എന്ന പരിപാടി ജില്ലാ ആസ്ഥാനങ്ങളിൽ നടന്നു. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജനും കൊച്ചിയിൽ മന്ത്രി പി രാജീവും പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണ് വന്ദേഭാരത് എക്സ്പ്രസെന്ന് ഇ പി ജയരാജൻ പറഞ്ഞു. അധികാരം ഉപയോഗിച്ച് മത പുരോഹിതൻമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എഎ റഹീം ഉദ്ഘാടനം ചെയ്തു.