യുവ സംവിധായക നയന സൂര്യന്റെ മരണവുമായി ബന്ധപ്പെട്ട ദൂരൂഹതകൾ ഉയരുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത് മെറിൻ. നയന സ്വയം ശരീരത്തെ പീഡിപ്പിച്ച് മരിക്കില്ലെന്നും അകത്ത് നിന്ന് മുറി പൂട്ടിയതിലും അവ്യക്തത ഉണ്ടെന്നുമാണ് വെളിപ്പെടുത്തൽ. 2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആൽത്തറയിലുള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.